എറണാകുളം: നിർദിഷ്‌ട തിരുനാവായ - തവനൂർ പാലം അലൈൻമെന്‍റിനെതിരായ
ഇ.ശ്രീധരന്‍റെ പരാതി പരിഗണിക്കാൻ പിഡബ്ല്യുഡി സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം. ഇ ശ്രീധരന്‍റെ നിർദേശങ്ങൾ സാധ്യമാണെങ്കിൽ നടപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രായാധിക്യം കണക്കിലെടുത്ത് ഓൺലൈനായി ഇ.ശ്രീധരന്‍റെ നിർദേശങ്ങൾ കൂടി കേൾക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. നിർദ്ദിഷ്‌ട അലൈൻമെന്‍റിനെതിരായ ഇ.ശ്രീധരന്‍റെ ഹർജി ഹൈക്കോടതി തീർപ്പാക്കി.
അലൈൻമെന്‍റ് ആരാധന കേന്ദ്രങ്ങളെയും പൈതൃക കേന്ദ്രങ്ങളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നിലവിലെ അലൈൻമെന്‍റ് പ്രകാരം ക്ഷേത്ര ഭൂമി ആവശ്യം വരുന്നില്ലെന്നും കേളപ്പജി സ്‌മാരകവും ഇല്ലാതെയാകില്ലെന്നും സർക്കാരുൾപ്പെടെയുള്ള എതിർ കക്ഷികൾ അറിയിച്ചിരുന്നു.
Also Read:എംഎം ലോറൻസിന്‍റെ മൃതദേഹം ഒരാഴ്‌ച കൂടി മോർച്ചറിയിൽ സൂക്ഷിക്കും; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി