കുതിരാനില്‍ വന്‍ ലഹരി വേട്ട തൃശൂര്‍: കുതിരാനില്‍ പൊലീസിന്‍റെ വന്‍ ലഹരി വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന കോടികളുടെ ലഹരിമരുന്ന് പിടികൂടി. 3.75 കോടി രൂപ വരുന്ന മൂന്ന് കിലോഗ്രാം ഹാഷിഷ് ഓയിലും, 77 കിലോഗ്രാം കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.
കുതിരാനില്‍ വച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് ലഹരി വസ്‌തുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവര്‍ പിടിയിലായി. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, പീച്ചി പൊലീസും ചേര്‍ന്നായിരുന്നു പരിശോധന.
Also read:പൊന്നാനിയില്‍ വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ അറസ്‌റ്റിൽ
പൊന്നാനിയിലും ലഹരിവേട്ട: കഴിഞ്ഞ ഫെബ്രുവരി 10ന് പൊന്നാനിയിലും പൊലീസ് വൻ മയക്കുമരുന്ന് വേട്ട നടത്തിയിരുന്നു ( Massive Drug Bust). രണ്ട് പേരെ പൊലീസ് പിടികൂടി. പൊന്നാനി മാറഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി സാബിർ എന്നിവരാണ് പിടിയിലായത് (Two People Were Arrested). 305 ഗ്രാം എംഡിഎംഎയാണ് പ്രതികളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത്.
എക്സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം ഐബിയും പൊന്നാനി എക്സൈസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളില്‍ എംഡിഎംഎ മൊത്ത വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ.