കോഴിക്കോട് :ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ കരിദിനം ആചരിച്ച് പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സംഘടനകൾ. ചേവായൂർ വാഹന പരിശോധന കേന്ദ്രത്തിന് കീഴിലെ എഴുപതോളം ഡ്രൈവിംഗ് സ്‌കൂളുകളുടെ ഉടമകളാണ് കരിദിനം ആചരിച്ച് പുതിയ പരിഷ്‌കാരത്തെ എതിർക്കുന്നത്. പുതിയ പരിഷ്‌കാരം പരിചയപ്പെടുത്തുന്നതിന് മുൻപ് തന്നെ പ്രാബല്യത്തിൽ വരിക എന്നത് വലിയ വെല്ലുവിളിയാണെന്നും
ഈ സംവിധാനത്തെ കുറിച്ച് യാതൊരുവിധ അറിവും ഇല്ലാത്തവരെ ടെസ്റ്റിലേക്ക് എത്തിക്കുക എന്നത് ശരിയല്ലെന്നും ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ പറഞ്ഞു.
ടെസ്റ്റ് നടത്താൻ ആവശ്യമായ യാതൊരുവിധ സംവിധാനങ്ങളും ഒരുക്കാതെയാണ് ഇപ്പോൾ പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ ആവശ്യമായ യാതൊരുവിധ പരിശീലനവും പുതിയ സംവിധാനത്തിലൂടെ ഡ്രൈവിംഗ് പരിശീലനത്തിന് എത്തുന്നവർക്ക് നൽകാൻ ആയിട്ടില്ലെന്നും ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ സൂചിപ്പിച്ചു.