കോഴിക്കോട്:കോവൂരിന് സമീപം ഇരിങ്ങാടം പള്ളിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ ഡോക്‌ടർ മരിച്ചു. ഗോവിന്ദപുരം ശ്രീപാർവ്വതിയിൽ ഡോ ശ്രാവൺ (28) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഇരിങ്ങാടം പള്ളി ട്രാഫിക് സിഗ്നലിന് സമീപത്താണ് അപകടം ഉണ്ടായത്.
അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശ്രാവൺ അടക്കമുള്ള മൂന്നു പേരെ ഇതുവഴി വന്ന കാർ യാത്രക്കാരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും ഡോ ശ്രാവൺ മരിച്ചിരുന്നു. എംബിബിഎസ് പഠനത്തിനുശേഷം എംഡി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ശ്രാവൺ.