കേരളം

kerala

ETV Bharat / state

സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയില്‍ ; സഭാനടപടികൾ നിർത്തിവച്ച് ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി - റോജി എം ജോൺ അടിയന്തര പ്രമേയം

സംസ്ഥാനം രൂക്ഷമായ ധന പ്രതിസന്ധിയില്‍. നിയമസഭാനടപടികൾ നിർത്തിവച്ച് ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം തെരഞ്ഞെടുത്ത പ്രതിപക്ഷത്തിന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. ചർച്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂർ.

assembly on Financial Crisis  ധന പ്രതിസന്ധിയില്‍ ചര്‍ച്ച  മുഖ്യമന്ത്രി പിണറായി വിജയൻ  നിയമസഭാ നടപടികൾ നിർത്തിവച്ച് ചർച്ച  റോജി എം ജോൺ  അടിയന്തിര പ്രമേയം
സഭാ നടപടികൾ നിർത്തിവച്ച് ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി

By ETV Bharat Kerala Team

Published : Jan 30, 2024, 12:08 PM IST

തിരുവനന്തപുരം :സംസ്ഥാനം അഭിമുഖീകരിക്കുന്ന രൂക്ഷമായ ധന പ്രതിസന്ധി സംബന്ധിച്ച് നിയമസഭാനടപടികൾ നിർത്തിവച്ച് ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (State Financial Crisis). സർക്കാരിന്‍റെ ധൂർത്തും കെടുകാര്യസ്ഥതയും മൂലം സംസ്ഥാനം അഭിമുഖീകരിക്കുന്ന രൂക്ഷമായ ധന പ്രതിസന്ധി സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് റോജി എം ജോൺ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് വിഷയം സംബന്ധിച്ച വിശദമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.

സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രി മറുപടി പറയുക എന്ന പതിവുതെറ്റിച്ചാണ് മുഖ്യമന്ത്രി എഴുന്നേറ്റത്. ഇത്തരം ഒരു വിഷയം തെരഞ്ഞെടുത്ത പ്രതിപക്ഷത്തിന് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി, പതിനഞ്ചാം ധനകാര്യ കമ്മിഷൻ സംസ്ഥാനത്തെ അവഗണിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കുറ്റപ്പെടുത്തി.

ധന പ്രതിസന്ധിയുടെ പേരിൽ തുടർച്ചയായി സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേരളത്തിൽ നിന്നുള്ള 18 യുഡിഎഫ് ലോക്‌സഭാംഗങ്ങൾ ഇത്തരത്തിൽ ഒരു പ്രമേയം പാർലമെന്‍റിൽ കൊണ്ടുവരികയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂർ ചർച്ച നടത്താമെന്ന് സ്‌പീക്കർ എ എൻ ഷംസീർ നിയമസഭയെ അറിയിച്ചു. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയാണെന്ന സിബിഐ കണ്ടെത്തൽ സംബന്ധിച്ച റിപ്പോർട്ടിൻമേലാണ് ഏറ്റവും അവസാനം നടപടികൾ നിർത്തിവച്ച് നിയമസഭയില്‍ ചർച്ച നടന്നത്.

ABOUT THE AUTHOR

...view details