എറണാകുളം :എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുമതി നിഷേധിച്ചു (Denied Permission For Maradu Fireworks). ഇതിനെതിരെ ക്ഷേത്രം ഭാരവാഹികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി (Temple Officials Filed An Appeal In High Court Division Bench). അപ്പീൽ ചീഫ് ജസ്‌റ്റിസിന്‍റെ ബെഞ്ച് നാളെ പരിഗണിക്കും. വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കലക്‌ടറുടെ ഉത്തരവിൽ ഇടപെടാൻ സിംഗിൾ ബെഞ്ച് തയ്യാറായിരുന്നില്ല.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. നാളെയും മറ്റന്നാളുമാണ് വെടിക്കെട്ട് നടത്തേണ്ടത്. ആചാരത്തിന്‍റെ ഭാഗമായി വെടിക്കെട്ടിന് അനുമതി നൽകണമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം. മുൻ വർഷങ്ങളിൽ ഹൈക്കോടതി വിധിയുടെ ലംഘനം നടന്നിട്ടുണ്ടെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു ജസ്‌റ്റിസ് വിജു എബ്രഹാം ഈ ആവശ്യം നിരസിച്ചത്.