കേരളം

kerala

ETV Bharat / state

'അധിക്ഷേപ പരാമര്‍ശം': ശോഭ സുരേന്ദ്രനെതിരെ മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌ത് കെസി വേണുഗോപാല്‍ - case against Sobha Surendran - CASE AGAINST SOBHA SURENDRAN

കരിമണൽ വ്യവസായികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ശോഭ സുരേന്ദ്രന്‍റെ പരാമർശത്തിനെതിരെ മാനനഷ്‌ട കേസ് നല്‍കി കെസി വേണുഗോപാൽ. ഏപ്രില്‍ 16ന് സാക്ഷി മൊഴിയെടുക്കും. കെസി വേണുഗോപാലിന് വേണ്ടി മാത്യു കുഴല്‍നാടന്‍ കോടതിയില്‍.

SOBHA SURENDRAN DEFAMATION CASE  KC VENUGOPAL FILED DEFAMATION CASE  ALAPPUZHA NDA CANDIDATE  ALAPPUZHA MAGISTRATE COURT
SOBHA SURENDRAN

By ETV Bharat Kerala Team

Published : Apr 2, 2024, 9:33 PM IST

അഡ്വ.മാത്യു കുഴൽനാടൻ സംസാരിക്കുന്നു

ആലപ്പുഴ:എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌ത് യുഡിഎഫ് സ്ഥാനാര്‍ഥി കെസി വേണുഗോപാല്‍. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് വേണുഗോപാലിനെതിരെ ശോഭ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്‌തത്.

പരാതി കോടതി ഫയലിൽ സ്വീകരിച്ചു. ഏപ്രില്‍ 16ന് സാക്ഷികളുടെ മൊഴിയെടുക്കും. എംഎല്‍എ അഡ്വ.മാത്യു കുഴൽനാടനാണ് കെസി വേണുഗോപാലിന് വേണ്ടി ഹാജരായത്.

രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവര്‍ന്ന കെസി വേണുഗോപാല്‍ കോടികള്‍ സമ്പാദിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ ആരോപണം. ഇരുവരും തമ്മില്‍ പലതരത്തിലുള്ള ഇടപാടുകളും നടത്തിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടുന്ന ഒരാളാണ് ആലപ്പുഴയിലെ കര്‍ത്തയെന്നുമാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ഇതിനെതിരെയാണ് കെസി വേണുഗോപാല്‍ പരാതി നല്‍കിയത്.

ALSO READ:കേരളത്തിലെ ഇഡി അന്വേഷണം തെരഞ്ഞെടുപ്പ് സ്‌റ്റണ്ടെന്ന് കെ സി വേണുഗോപാല്‍ - KC Venugopal Over ED Probe

ABOUT THE AUTHOR

...view details