കേരളം

kerala

ETV Bharat / state

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്‍റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍; കണ്ടെത്തിയത് ശുചീകരണ തൊഴിലാളി - NEWBORN BODY FOUND AT THRISSUR - NEWBORN BODY FOUND AT THRISSUR

നവജാത ശിശുവിന്‍റെ മൃതദേഹം ബാഗിനുളളില്‍ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

FOUND DEAD BODY OF NEWBORN IN BAG  FOUND DEAD BODY OF NEWBORN THRISSUR  നവജാത ശിശുവിന്‍റെ മൃതദേഹം ബാഗില്‍  തൃശൂർ റെയിൽവേ സ്റ്റേഷന്‍ മൃതദേഹം
Newborn Baby's Body Discovered In Thrissur (ETV Bharat)

By ETV Bharat Kerala Team

Published : Sep 8, 2024, 4:03 PM IST

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ (ETV Bharat)

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്‍റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ പ്ലാറ്റ്‌ഫോമുകൾക്കിടയിലെ മേൽപ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയാണ് ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ശുചീകരണ തൊഴിലാളി ബാഗ് തുറന്നു നോക്കിയപ്പോള്‍ ആൺകുഞ്ഞിന്‍റെ മൃതദേഹം കണുകയായിരുന്നു. ഉടൻതന്നെ റെയിൽവേ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.

Also Read:ചേര്‍ത്തലയിലെ നവജാതശിശുവിന്‍റെ കൊലപാതകം: മൃതദേഹം അമ്മയുടെ ആൺസുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയില്‍ കണ്ടെത്തി

ABOUT THE AUTHOR

...view details