കേരളം

kerala

ETV Bharat / state

കുവൈറ്റിലെ തീപിടിത്തം: മരിച്ച നാലംഗ കുടുംബത്തിൻ്റെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു - KUWAIT FIRE ACCIDENT

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളി കുടുംബത്തിൻ്റെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. വ്യാഴാഴ്‌ചയാണ് (ജൂലൈ 25) സംസ്‌കാരം.

By ETV Bharat Kerala Team

Published : Jul 22, 2024, 4:24 PM IST

KUWAIT FIRE Accident Death  Malayali FAMILY DIED IN KUWAIT  കുവൈറ്റ് അബ്ബാസിയ തീപിടിത്തം  കുവൈറ്റില്‍ മലയാളി കുടുംബം മരിച്ചു
Mathew Varghees And Family (ETV Bharat)

മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചപ്പോള്‍ (ETV Bharat)

എറണാകുളം: കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച നാലംഗ കുടുംബത്തിന്‍റെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു. കുട്ടനാട് തലവടിയിലെ നീരേറ്റുപുറം മുളയ്ക്കൽ വീട്ടിൽ മാത്യു വർഗീസ് (42), ഭാര്യ ലിനി (37), മക്കളായ ഐറിൻ (14), ഐസക് (11) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്.

ഇന്ന് (ജൂലൈ 22) രാവിലെയാണ് മൃതദേഹങ്ങള്‍ കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചത്. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്‌ച (ജൂലൈ 24) വൈകുന്നേരം പൊതുദർശനത്തിനും സംസ്‌കാര ശുശ്രൂഷകൾക്കുമായി മൃതദേഹങ്ങൾ നീരേറ്റുപുറത്ത് വസതിയിൽ എത്തിക്കും. വ്യാഴാഴ്‌ച (ജൂലൈ 25) രാവിലെ 10 മണിക്ക് തലവടി പടിഞ്ഞാറേക്കര മാർത്തോമ്മ പള്ളിയിൽ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ ദിവസം ഫ്ലാറ്റിൽ തീപടർന്നുണ്ടായ വിഷപ്പുക ശ്വസിച്ചാണ് കുവൈത്തിൽ നാലംഗ മലയാളി കുടുംബം മരിച്ചത്. ഫ്ലാറ്റിൽ തീപടർന്നതിനാൽ ആർക്കും അകത്തുകയറാനും രക്ഷാപ്രവർത്തനം നടത്താനും സാധിച്ചിരുന്നില്ല. അഗ്നിശമനസേനയെത്തിയപ്പോഴേക്കും നാല് പേരും മരിച്ചിരുന്നു.

Also Read:നാട്ടില്‍ നിന്ന് തിരകെയെത്തിയിട്ട് മണിക്കൂറുകള്‍ മാത്രം; കുവൈറ്റിൽ അഗ്നിബാധയിൽ മലയാളി കുടുംബം മരിച്ചു

ABOUT THE AUTHOR

...view details