ETV Bharat / bharat

ക്ഷേത്രത്തില്‍ പരിപാടിക്കിടെ കത്തിക്കുത്ത്; 10 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു - RSS WORKERS ATTACKED

ജയ്‌പൂരിലെ ക്ഷേത്രത്തിൽ മതപരമായ പരിപാടിക്കിടെ ഉണ്ടായ ആക്രമണത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ (ആർഎസ്എസ്) പത്ത് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

RSS WORKERS ATTACKED  ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍  ATTACK DURING RELIGIOUS EVENT  കത്തിക്കുത്ത്
RSS Workers Representational Image (ANI)
author img

By PTI

Published : Oct 18, 2024, 10:51 AM IST

ജയ്‌പൂര്‍: ക്ഷേത്രത്തിൽ മതപരമായ പരിപാടിക്കിടെ ഉണ്ടായ ആക്രമണത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ (ആർഎസ്എസ്) പത്ത് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ശരത് പൂർണിമ ദിനത്തിൽ ജയ്‌പൂരിലെ ക്ഷേത്രത്തിൽ രാത്രി നടന്ന 'ജാഗ്രൻ' പരിപാടിക്കിടെയാണ് ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഭക്തർക്ക് പ്രസാദം വിതരണം ചെയ്യുമ്പോൾ രണ്ട് പേര്‍ ക്ഷേത്രത്തിലെത്തുകയും രാത്രി വൈകിയും പരിപാടി നടത്തുന്നതിനെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തില്‍ 10 ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രതികള്‍ കത്തിയുമായി എത്തിയാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരിൽ ആറുപേരെ സവായ് മാൻ സിങ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കത്തിക്കുത്തില്‍ പ്രതികളായ നസീബ് ചൗധരിയെയും മകനെയും കസ്‌റ്റഡിയിലെടുത്തതായും ആക്രമണത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തില്‍ പ്രകോപിതരായ ചിലർ ഡൽഹി-അജ്‌മീര്‍ ദേശീയപാത ഉപരോധിച്ചു.

Read Also: ബോംബ് ഭീഷണി; ഇനി വിമാനത്തില്‍ യാത്ര ചെയ്യാൻ അനുവദിക്കില്ല, കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.