പുഴയിലൂടെ ഒഴുകി മൃതദേഹങ്ങൾ (ETV Bharat) കോഴിക്കോട്: വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം ലഭിച്ചത് 10 മൃതദേഹങ്ങള്‍. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ചാലിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു.
ഇതില്‍ നാല് മൃതദേഹത്തളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് ഫ്രീസറിലേക്ക് മാറ്റി.ആവശ്യമെങ്കിൽ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.
വീട്ടുസാധനങ്ങളും ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്. ഉരുൾപൊട്ടലിൽ ഇതുവരെ 24 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. നിലമ്പൂരില്‍ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേനകൾ രംഗത്തെത്തി. നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.
Also Read:വയനാട് ഉരുൾപൊട്ടൽ; താമരശേരിചുരത്തിൽ ഗതാഗത നിയന്ത്രണം