കേരളം

kerala

ETV Bharat / state

നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 16 തിങ്കൾ 2024) - Horoscope Predictions Today - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം

DAILY HOROSCOPE PREDICTIONS TODAY  HOROSCOPE PREDICTION  ഇന്നത്തെ രാശി ഫലം  ജോതിഷ ഫലം
Horoscope Predictions (ETV Bharat)

By ETV Bharat Kerala Team

Published : Sep 16, 2024, 7:31 AM IST

തീയതി:16-09-2024 തിങ്കൾ

വര്‍ഷം:ശുഭകൃത് ദക്ഷിണായനം

മാസം: ചിങ്ങം

തിഥി:ശുക്ല ത്രയോദശി

നക്ഷത്രം:അവിട്ടം

അമൃതകാലം: 01:50 PM മുതല്‍ 03:21 PM വരെ

വർജ്യം: 06:15 AM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 12:37 PM മുതല്‍ 01:25 PM വരെ

രാഹുകാലം: 07:45 AM മുതല്‍ 09:16 PM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:23 PM

ചിങ്ങം: ഇന്ന് നിങ്ങളുടെ ഉറച്ച തീരുമാനങ്ങൾക്ക് വേണ്ടി യാതൊരു വിട്ടുവീഴ്‌ചയും നിങ്ങൾ ചെയ്യില്ല. അതുകാരണം നിങ്ങൾ ആത്മസംതൃപ്‌തി ലഭിക്കും. എങ്കിലും മറ്റുള്ളവരോട് അനുനയപരമായ സമീപനം നഷ്‌ടപ്പെടുത്തരുത്. ജോലി കാര്യങ്ങളിൽ നിങ്ങൾക്ക് നല്ല ദിവസമാണ്.

കന്നി: ഇന്ന് നിങ്ങൾക്ക് ചില പ്രയാസങ്ങൾ അനുഭവപ്പെടാം. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് ആലോചിച്ച് അതിയായി വേദനിക്കും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കും.

തുലാം: ഇന്ന് നിങ്ങളുടെ സമാധാനപരമായ ഒരു ദിവസമാകും. കഴിഞ്ഞകാലത്തെ നല്ല കാര്യങ്ങള്‍ ഓർമിക്കാൻ ഇഷ്‌ടപ്പെടും. നിങ്ങൾക്ക് സമാന ചിന്താഗതിക്കാരായ ആളുകളുമായി സംസാരിക്കാൻ കഴിയും. അവരോട് നിങ്ങളുടെ ആശയങ്ങളും ചിന്തകളും ചർച്ചചെയ്യുകയും പങ്കുവയ്‌ക്കുകയും ചെയ്യും. തത്ത്വചിന്ത, മതം തുടങ്ങിയ വ്യത്യസ്‌ത വിഷയങ്ങളിലുള്ള നിങ്ങളുടെ ആശയങ്ങൾ നിങ്ങൾ പങ്കുവയ്ക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾ നല്ല സന്തോഷവാനായിരിക്കും. കൂട്ടുകാരുമൊത്ത് ഉല്ലസിച്ച് സംസാരിക്കാൻ നിങ്ങൾക്ക് ഇന്ന് കഴിയും. എങ്കിലും ചില കാര്യങ്ങള്‍ നിങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ബിസിനസ് മീറ്റിങ്ങുകളും പ്രൊഫഷണൽ ചർച്ചകളും നിങ്ങൾക്ക് ഗുണംചെയ്യും.

ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ മികച്ച ദിവസങ്ങളിൽ ഒന്നായിരിക്കും. നിങ്ങൾക്ക് ഇന്ന് നിങ്ങളുടെ പങ്കാളിയോടൊപ്പം ഒരുപാട് സമയം ചെലവഴിക്കാൻ കഴിയും. മാത്രമല്ല ഇന്ന് സുഹൃത്തുക്കൾക്കൊപ്പം ഷോപ്പിങ്ങിന് പോകാനും സാധ്യതയുണ്ട്.

മകരം:ഇന്ന്, നിങ്ങൾ മുൻപ് നടത്തിയ തെറ്റുകളെക്കുറിച്ച് ചിന്തിക്കും. ജോലിയിൽ, ഒരു ടീം പ്ലെയറായതുപോലെ, നിങ്ങളുടെ ടീമിന്‍റെ വിജയത്തിൽ നിങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും. എന്നിരുന്നാലും, നിങ്ങളുടെ പരിശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. അല്ലെങ്കിൽ അർഹമായ അഭിനന്ദനം ലഭിക്കാതിരിക്കാം. അത് നിങ്ങളെ നിരാശരാക്കും. പക്ഷേ നിങ്ങളുടെ വില നിങ്ങൾക്ക് അറിയാവുന്നതുകൊണ്ട് നിങ്ങൾ അതിനെക്കുറിച്ച് പരാതി പറയില്ല.

കുംഭം: ഇന്നത്തെ ദിവസം പകൽ ഒരൽപം ബുദ്ധിമുട്ടേറിയതും രാത്രി സന്തോഷം നിറഞ്ഞതുമാകും. ഇന്ന് നിങ്ങൾ മുഴുവൻ സമയവും സൃഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുകയും, പാട്ടുപാടുകയും, തത്ത്വചിന്തകൾ, മൂല്യങ്ങൾ, രാഷ്‌ട്രീയം എന്നിവയൊക്കെ നിങ്ങൾ സംസാരിക്കുകയും ചെയ്യും.

മീനം: നിങ്ങൾക്ക് ദുഃഖകരമായ അനുഭവങ്ങൾ ഒന്നും ഉണ്ടാകില്ല. ഇന്ന് നിങ്ങൾ വളരെ ക്ഷമയും ഉദാരമനസ്‌തയുമുള്ളവരായിരിക്കും, എന്ത് പ്രശ്‌നം വന്നാലും നിങ്ങൾ ഇന്ന് എല്ലാവരോടും ക്ഷമിക്കും. ഇത് വളരെ നല്ലതാണ്. പക്ഷേ ഇത് കാരണം ആളുകൾ നിങ്ങളെ ഇന്ന് മുതലെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

മേടം: ജോലിയുടെ സമ്മർദം ഇന്ന് നിങ്ങളെ അലട്ടുന്നുണ്ടാകാം. എന്നിരുന്നാലും, നിങ്ങളുടെ എതിരാളികളെ മുട്ടുകുത്തിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകില്ല. മറ്റുള്ളവർക്ക് സഹായം നൽകുന്ന കാര്യത്തിൽ നിങ്ങൾക്ക് എപ്പോഴും ഒന്നാമതാണ്. ആവശ്യഘട്ടങ്ങളിൽ നിങ്ങൾ ഒരല്‍പം കൗശലക്കാരനാകുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും.

ഇടവം:ഇന്നത്തെ ദിവസം നിങ്ങൾ മറ്റുള്ളവരുമായി ആവിശ്യമില്ലാത്ത വിഷയങ്ങളിൽ തർക്കിക്കാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾ വളരെ ദേഷ്യം പ്രകടിപ്പിക്കും. ഉച്ചസമയത്ത് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ദീര്‍ഘനേരം ബിസിനസ് ചര്‍ച്ചകളില്‍ ഏര്‍പ്പെടാം. വൈകുന്നേരത്തോടെ കാര്യങ്ങള്‍ നന്നാകും. ഇന്ന് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളില്‍ നിന്ന് നിങ്ങൾക്ക് നല്ല ചില വാർത്തകൾ കേൾക്കാം.

മിഥുനം: ഇന്ന് നിങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ നിങ്ങൾ ആത്മാർഥമായി ശ്രമിച്ചാൽ അത് പൂർത്തിയാക്കാൻ കഴിയും. അതിന് കുറച്ച് സമയമെടുത്തേക്കാം. പക്ഷേ പ്രതീക്ഷ നഷ്‌ടപ്പെടുത്തരുത്. സഹിഷ്‌ണുതയും കഠിനാധ്വാനവും നിങ്ങൾക്ക് ഗുണംചെയ്യും. നിങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് നിങ്ങൾ മനസിലാക്കുന്നത് കൂടുതൽ ഫലം ചെയ്യും. നിങ്ങൾക്ക് ചുറ്റുമുള്ളവരെ നിങ്ങൾക്കിന്ന് മനസിലാക്കാൻ കഴിയും.

കര്‍ക്കടകം:ഇന്ന് നിങ്ങൾക്ക് മികച്ച ഒരു ദിവസമാകും. ഉച്ചത്തിരിഞ്ഞ് നിങ്ങൾ നിങ്ങളുടെ ബിസിനസ് പങ്കാളികളുമായി സമയം ചെലവഴിക്കാം. കൂടാതെ നിങ്ങളുടെ വാണിജ്യപരമായി നിങ്ങൾക്കിന്ന് വളരെ നല്ല ദിവസമായിരിക്കും. വൈകുന്നേരത്തോടെ ശുഭവാർത്തകൾ ലഭിക്കും. പങ്കാളി നിങ്ങളുമായി ഇന്ന് അവരുടെ പ്രണയം പങ്കുവയ്‌ക്കും.

ABOUT THE AUTHOR

...view details