തീയതി: 28-10-2024 തിങ്കള്‍
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം:തുലാം
തിഥി:കൃഷ്ണ ഏകാദശി
നക്ഷത്രം: മകം
അമൃതകാലം: 01:36 PM മുതല്‍ 03:04 AM വരെ
ദുർമുഹൂർത്തം: 12:38 PM മുതല്‍ 01:26 PM വരെയും 03:02 PM മുതല്‍ 03:50 PM
രാഹുകാലം: 07:42 AM മുതല്‍ 09:11 PM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്തമയം: 06:01 PM
ചിങ്ങം: പുതിയ സംരംഭങ്ങള്‍ തുടങ്ങാനോ ജോലി ലഭിക്കാനോ സാധ്യത. ഏറ്റെടുത്ത പ്രവർത്തികള്‍ വിജയകരമായി പൂർത്തിയാക്കും. ബന്ധങ്ങളിൽ ചില അസ്വസ്തകള്‍ ഉടലെടുത്തേക്കാം. കാര്യങ്ങള്‍ സങ്കീർണമാവാന്‍ സാധ്യതയുണ്ട്.
കന്നി: കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്ന സന്ദർഭങ്ങളുണ്ടാകും. മധ്യസ്ഥതയിൽ ഒത്ത് തീർപ്പാക്കാനുള്ള നിങ്ങളുടെ കഴിവ്, കാര്യങ്ങൾ ഹൃദ്യമായി പരിഹരിക്കുന്നതിലേക്ക് നയിക്കും. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രവർത്തിക്കും.
തുലാം: ഇഷ്ട ഭക്ഷണം ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തിൽ നിർണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതീവ ജാഗ്രത പുലർത്തുക.
വൃശ്ചികം: ചുറ്റുമുള്ളവരിലേക്ക് നന്മ പരത്തും. ഒരുപാടു പേരുടെ ആകർഷണകേന്ദ്രമായി മാറും. വ്യക്തി പ്രഭാവത്തിൽ ആത്മാഭിമാനം തോന്നും. മറ്റുള്ളവർ മത്സരബുദ്ധിടെ സമീപിച്ചേക്കാം. അപവാദങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുക.
ധനു: ജോലിയിൽ അമിത താൽപ്പര്യമുള്ളവനായിയിരിക്കും. ഓഫിസിൽ കാണിക്കുന്ന സമർപ്പണ മനോഭാവം കണക്കില്ലാത്ത ജോലിഭാരം നിങ്ങളെ ഏൽപ്പിക്കാനുള്ള കാരണമാവാം. പരിശ്രമങ്ങള്‍ അംഗീകരിക്കപ്പെടും.
മകരം: നിയമപരമായ പ്രശ്നങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. കാര്യങ്ങളിൽ വ്യക്തത വരുത്താതെ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞ് പോകരുത്. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
കുംഭം:കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. പ്രിയപ്പെട്ടവരുമായി ചേർന്ന് യാത്ര പോവാന്‍ സാധ്യത. സന്തോഷമുള്ള കൂടുതൽ കാര്യങ്ങള്‍ ചെയ്യും.
മീനം: ആളുകളോട് അനുഭാവ മനോഭാവത്തോടെ പെരുമാറും. അവരുടെ അനുഗ്രഹം ലഭിക്കാൻ അത് നിങ്ങളെ സഹായിക്കും. സമർഥനായ മേലധികാരിയും, സഹപ്രവർത്തകനും, പങ്കാളിയും, സഹോദരനുമാണെന്ന് പ്രവർത്തിയിലൂടെ തെളിയിക്കും. നേട്ടങ്ങള്‍ക്ക് സാധ്യത.
മേടം: മുടങ്ങിക്കിടക്കുന്ന കാരാറുകള്‍ പൂർത്തിയാക്കും. പൊതുസേവന രംഗത്തും ആതുര സേവന രംഗത്തുമുള്ളവർക്ക് നല്ല ദിവസം. കാര്യങ്ങള്‍ ഫലം കാണാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും.
ഇടവം: പ്രവർത്തികളിൽ വളരെയധികം ക്രിയാത്മകവും മാത്സര്യബുദ്ധിയുള്ളവനുമായിരിക്കും. നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പദ്ധതി വളരെ വേഗം മെച്ചപ്പെടും. അംഗീകാരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും സാധ്യത. അതിന്റെ ഫലമായി ഇന്നത്തെ ദിവസം അസാധാരാണമാം വിധം മികച്ചതായി മാറും.
മിഥുനം: പുതിയ ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരും. വൈകാരികമായ ബന്ധം ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. ദിവസത്തിന്റെ ഭൂരിഭാഗവും ആഹ്ളാദവാനായും സന്തോഷവാനായുമിരിക്കും. വൈകിട്ടോടെ ചില പ്രശ്നങ്ങൾ അലട്ടി തുടങ്ങാന്‍ സാധ്യതയുണ്ട്. സമ്മർദങ്ങളെ സമചിത്തതയോടെ നേരിടുക.
കര്‍ക്കടകം: അത്ര ഗുണകരമായ ദിവസമല്ല. വലിയ നഷ്ടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും നിരാശയും ഒറ്റപ്പെടലും അനുഭവപ്പെട്ടേക്കാം. കുട്ടികൾ ഉള്ളവരാണെങ്കിൽ, അവരുടെ അഭാവത്തിൽ, വീട്ടിൽ ഒറ്റപ്പെട്ടതുപോലെ തോന്നാം. അലസത കാണിക്കും. സുപ്രധാന കാര്യങ്ങളിലെ തീരുമാനങ്ങള്‍ മാറ്റി വെക്കുന്നതാണ് നല്ലത്.