തിരുവനന്തപുരം: സാധാരണക്കാരുടെ പരമാധികാരം ഊട്ടിയുറപ്പിക്കുന്ന ദിനമാണ് ഇന്നെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതി സ്‌കൂളില്‍ വോട്ട് ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയ്‌ക്കൊപ്പം എത്തിയാണ് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തിയത്.
'സാധാരണക്കാരുടെ പരമാധികാരം ഊട്ടിയുറപ്പിക്കുന്ന ദിനം'; വട്ടിയൂര്‍ക്കാവില്‍ വോട്ട് ചെയ്‌ത് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ - CV Anandabose casts his vote - CV ANANDABOSE CASTS HIS VOTE
എല്ലാവരോടും വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌ത് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. നമ്മുടെ ഭാവി തീരുമാനിക്കുന്ന ദിവസമെന്നും ആനന്ദബോസ്.
West Bengal Governor C V Anandabose voted at Thiruvananthapuram Vattiyoorkavu saraswathy Vidyalayam
Published : Apr 26, 2024, 4:59 PM IST
|Updated : Apr 26, 2024, 5:35 PM IST
നമ്മുടെ ഭാവി തീരുമാനിക്കുന്ന ദിനമെന്നും മടിയില്ലാതെ എല്ലാവരുമെത്തി വോട്ട് ചെയ്യണമെന്നും ആനന്ദബോസ് ആഹ്വാനം ചെയ്‌തു. ഇന്ത്യ ലോകത്തിന്‍റെ നെറുകയിലെത്തുന്ന കാലം വിദൂരമല്ലെ. നമ്മുടെ അടുത്ത തലമുറ ലോകം ഭരിക്കുന്ന കാഴ്‌ച നമുക്ക് കാണാനാകും. ഇന്ത്യ വന്‍ കുതിപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:അനായാസ വിജയം തേടി താര സ്ഥാനാര്‍ത്ഥികള്‍; ഹേമമാലിനിയും നവനീത് റാണയും വോട്ട് ചെയ്‌തു
Last Updated : Apr 26, 2024, 5:35 PM IST