എറണാകുളം: സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിൽ കണ്ണൂർ ടൗൺ സൗത്ത് പൊലീസ് പ്രതിചേർത്ത കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ലാലി വിൻസൻ്റിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. തന്നെ തെറ്റായി പ്രതി ചേർത്തതാണെന്നും സിവിൽ കാര്യങ്ങളുമായി ബന്ധപ്പെട്ടും മറ്റും അഭിഭാഷകയെന്ന നിലയ്ക്ക് നിയമോപദേശം നൽകുക മാത്രമാണ് ചെയ്‌തതെന്നും ചൂണ്ടിക്കാട്ടി ലാലി വിന്‍സെന്‍റ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ലാലി വിൻസൻ്റിനെതിരായ ആരോപണങ്ങൾ ഗൗരവതരമെന്ന് ഹൈക്കോടതി വിലയിരുത്തി. സാമ്പത്തിക ഇടപാടുകളുമായി തനിക്ക് ബന്ധമില്ലെന്നും തെളിവുകളില്ലെന്നും ലാലി വിൻസെൻ്റ് മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. തന്നെ രാഷ്ട്രീയ വൈരാഗ്യത്താലാണ് പ്രതിചേർത്തത്. തൻ്റെ സത്‌പേരിനെ കളങ്കപ്പെടുത്താനുള്ള നീക്കമാണെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയാറാണെന്നും ലാലി വിൻസെൻ്റ് മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.
Also Read:അനന്തു കൃഷ്‌ണന്‍ പറ്റിച്ചതിലധികവും സ്‌ത്രീകൾ; ഉന്നതങ്ങളിൽ പിടിപാടുള്ള പാതിവില തട്ടിപ്പുവീരന്‍റെ അറിയാക്കഥകൾ