കാസർകോട്: പാർട്ടിക്കകത്ത് തെറ്റായ പ്രവണതകളെ വച്ച് പൊറുപ്പിക്കില്ലെന്നും താത്കാലിക ലാഭം ലക്ഷ്യമിട്ട് ചിലർ പാർട്ടിയിൽ പ്രവർത്തിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരാളും പാർട്ടിക്ക് മേലെ അല്ല. ചില ആളുകൾക്ക് അങ്ങനെ ഉള്ള ധാരണ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിന് പിന്നിൽ എസ്‌ഡിപിഐയും ജമാഅത്ത് ഇസ്‌ലാമിയുമാണ്. ഇവർ യുഡിഎഫിൻ്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്‌റ്റ് വിരുദ്ധതയുടെ പേരിൽ കോൺഗ്രസാണ് ജയിക്കേണ്ടതെന്ന ക്യാമ്പയിൻ നടത്തുന്ന ഇവർ ന്യൂനപക്ഷ വർഗീയ ധ്രുവീകരണത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മുസ്‌ലീം സാന്ദ്രത ഉള്ള സ്ഥലങ്ങളിലാണ് കോൺഗ്രസ് ജയിക്കുന്നത്. അവിടെ എസ്‌ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സ്വാധീനമുണ്ട്. അതിൻ്റെ ഗുണഭോക്താവാകുകയാണ് കോൺഗ്രസ്.
മഴവിൽ സഖ്യമാണെന്ന് വെറുതെ പറയുന്നതല്ലെന്നും കാസർകോട് ഉൾപ്പെടെ അത് പ്രതിഫലിപ്പിച്ചുവെന്നും എംവി ഗോവിന്ദൻ അറിയിച്ചു. പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ കോൺഗ്രസ് വാങ്ങി. മുസ്‌ലീം വർഗീയ വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി എന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:'പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് വിജയം ബിജെപി വോട്ട് നേടി'; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം