തിരുവനന്തപുരം:ചലച്ചിത്ര മേഖലയിലെ ലൈംഗികാരോപണങ്ങളില്‍ ഉള്‍പ്പെട്ട കൊല്ലം എംഎല്‍എയും നടനുമായ എം മുകേഷിന്‍റെ രാജി കാര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം (ഓഗസ്റ്റ് 30) ചേരുന്നു. എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയും മുകേഷിന്‍റെ രാജിയാവശ്യം ഉന്നയിച്ച പശ്ചാതലത്തിലാണ് യോഗം. ഇന്നലെ അവയ്‌ലെബല്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നെങ്കിലും രാജികാര്യത്തില്‍ തീരുമാനമുണ്ടായില്ല.
ചലച്ചിത്ര നയ രുപീകരണ സമിതിയിലും മുകേഷ് തുടരുകയാണ്. ഇക്കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. മുകേഷിന്‍റെ രാജിയില്‍ ഘടകകക്ഷിയായ സിപിഐ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍ ആരോപണങ്ങളില്‍ പാര്‍ട്ടിയുടെ ഇന്നത്തെ നിലപാട് ജനപ്രതിനിധി കൂടിയായ നടന് നിര്‍ണായകമാണ്.