കോഴിക്കോട്: പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സിപിഎമ്മിനെ സമ്മർദത്തിലാക്കാൻ പിഎസ്‌സി അംഗത്വ കോഴ വിവാദത്തിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. ഗൂഢാലോചനക്ക് പിന്നിൽ ആരൊക്കെയാണെന്നും തന്നെ കുടുക്കാൻ ശ്രമിച്ചവർ ആരൊക്കെയാണെന്നും വിളിച്ച് പറയുമെന്ന് പ്രമോദ് കോട്ടൂളി വ്യക്തമാക്കി.
'ഗൂഢാലോചനക്ക് പിന്നിൽ ആരൊക്കെയാണെന്ന് വിളിച്ച് പറയും'; പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രമോദ് കോട്ടൂളി - PRAMOD KOTTOOLI AGAINST CPM - PRAMOD KOTTOOLI AGAINST CPM
ഗൂഢാലോചനക്ക് പിന്നിൽ ആരൊക്കെയാണെന്നും തന്നെ കുടുക്കാൻ ശ്രമിച്ചവർ ആരൊക്കെയാണെന്നും വിളിച്ച് പറയുമെന്ന് പ്രമോദ് കോട്ടൂളി മാധ്യമങ്ങളോട് പറഞ്ഞു.
Pramod Kottooli (ETV Bharat)
Published : Jul 13, 2024, 6:36 PM IST
അമ്മയ്‌ക്കൊപ്പം വികാരാധീനനായാണ് പ്രമോദ് മാധ്യമങ്ങളെ കണ്ടത്. വിഷയത്തിൽ പാർട്ടിക്ക് പരാതി നൽകിയ വ്യാപാരി കൂടിയായ ശ്രീജിത്തിന്‍റെ ചേവായൂരിലെ വീടിന് മുന്നിൽ സമരമിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രമോദ്.