കാസർകോട്:ചെറുവത്തൂരിൽ സിപിഎം ഓഫിസിന് നേരെ അക്രമം. ചെറുവത്തൂർ മയ്യിച്ചയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫിസായ ഇഎംഎസ് മന്ദിരത്തിന് നേരെയാണ് ആക്രമം ഉണ്ടായത്. ഓഫിസിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും കൊടികൾ നശിപ്പിച്ചിട്ടുണ്ട്.
ചെറുവത്തൂരിൽ സിപിഎം ഓഫിസിനുനേരെ ആക്രമണം; പിന്നിൽ കോൺഗ്രസെന്ന് ആരോപണം - CPM office attacked - CPM OFFICE ATTACKED
സിപിഎം ഓഫിസിന് നേരെ അക്രമം. സിപിഎം - ഡിവൈഎഫ്ഐ കൊടികൾ നശിപ്പിച്ച നിലയിൽ. ജനൽ ചില്ലുകളും ടൈൽസും തകർന്ന നിലയിൽ.
CPM office attacked
Published : Apr 30, 2024, 7:58 PM IST
ഇന്ന് പുലർച്ചെ ആണ് സംഭവം. ഓഫിസിന്‍റെ ജനൽ ചില്ലുകളും ടൈൽസും തകർന്ന നിലയിലാണ്. ബ്രാഞ്ച് സെക്രട്ടറി കളത്തിൽ ചന്ദ്രൻ ചന്തേര പൊലീസിൽ പരാതി നൽകി. അക്രമത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നാണ് സിപിഎമ്മിന്‍റെ ആരോപിച്ചു.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.