കേരളം

kerala

ETV Bharat / state

'ഇലക്‌ടറല്‍ ബോണ്ടുകള്‍ വഴി ധനസഹായം സ്വീകരിച്ചിട്ടില്ല' ; വിശദീകരണവുമായി സിപിഎം

ഇലക്‌ടറല്‍ ബോണ്ടുകള്‍ വഴി ധനസഹായങ്ങളൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് സിപിഎം. മാധ്യമങ്ങളില്‍ പ്രചരിച്ചത് തെറ്റായ വാര്‍ത്തകള്‍. ധനസഹായം സ്വീകരിക്കാനായി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടില്ലെന്നും സിപിഎം.

By ETV Bharat Kerala Team

Published : Feb 16, 2024, 8:08 PM IST

Etv Bharat
Etv Bharat

ന്യൂഡല്‍ഹി : ഇലക്‌ടറല്‍ ബോണ്ട് സംബന്ധിച്ച് വിശദീകരണവുമായി സിപിഎം. ഇലക്‌ടറല്‍ ബോണ്ടുകള്‍ വഴിയുള്ള ഒരു ധനസഹായവും സ്വീകരിച്ചിട്ടില്ലെന്നും അതിനായി എസ്‌ബിഐ അക്കൗണ്ട് തുറന്നിട്ടില്ലെന്നും സിപിഎം പറഞ്ഞു. ഇന്നാണ് (ഫെബ്രുവരി 16) ഇതുസംബന്ധിച്ച് സിപിഎം വിശദീകരണവുമായി രംഗത്ത് എത്തിയത് (Communist Party of India (Marxist).

ഇലക്‌ടറല്‍ ബോണ്ടുകള്‍ വഴി സിപിഎമ്മിന് നിരവധി ഇടങ്ങളില്‍ നിന്നും സംഭാവന ലഭിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് പാര്‍ട്ടി വിശദീകരണവുമായി രംഗത്തെത്തിയത് (Supreme Court). മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റും അടിസ്ഥാന രഹിതവുമാണെന്ന് പാര്‍ട്ടി വ്യക്തമാക്കി (Electoral Bonds). തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സ്വീകരിക്കാന്‍ സിപിഎം വിസമ്മതിക്കുകയാണുണ്ടായത്. അതുകൊണ്ട് തന്നെ അതിനായി പ്രത്യേക അക്കൗണ്ടുകളൊന്നും തുറന്നിട്ടില്ലെന്നും സഹായം കൈപ്പറ്റിയിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ഇലക്‌ടറല്‍ ബോണ്ടിനെതിരെ സുപ്രീംകോടതിയില്‍ പോയതെന്നും സിപിഎം വ്യക്തമാക്കി.

ഇലക്‌ടറല്‍ ബോണ്ടിലെ സുപ്രീംകോടതി വിധി :കഴിഞ്ഞ ദിവസമാണ് ഇലക്‌ടറല്‍ ബോണ്ട് റദ്ദാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇലക്‌ടറല്‍ ബോണ്ടിനെതിരെ കോടതിയില്‍ പോയ ഹര്‍ജിക്കാരില്‍ സിപിഎമ്മുമുണ്ട്. അതുകൊണ്ട് തന്നെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് നേരത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു. അഴിമതിക്കെതിരെ പോരാടുന്നവര്‍ എന്ന അവകാശവാദം ഉന്നയിക്കുന്ന സര്‍ക്കാരിന്‍റെ പൊള്ളത്തരം തുറന്ന് കാട്ടാന്‍ പോരാട്ടത്തിലൂടെ സാധിച്ചുവെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു സുപ്രീംകോടതിയുടെ ഇലക്‌ടറല്‍ ബോണ്ട് സംബന്ധിച്ചുള്ള വിധി.

ABOUT THE AUTHOR

...view details