കോട്ടയം : കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരികെ ക്ഷണിച്ചുള്ള 'വീക്ഷണം' പത്രത്തിലെ മുഖപ്രസംഗത്തിന് 'നവപ്രതിച്‌ഛായ'യുടെ മറുപടി. വിഷ വീക്ഷണത്തിന്‍റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ മാറിയെന്ന് നവ പ്രതിച്‌ഛായ ആരോപിച്ചു. കേരള കോൺഗ്രസ് (എം) നെ യുഡിഎഫിലേക്ക് ക്ഷണിച്ച് വീക്ഷണത്തിൽ വന്ന മുഖപ്രസംഗം മുൻകൂട്ടി തയ്യാറാക്കിയ നാടകമാണ്.
ആത്മാഭിമാനമുള്ള ആരും യുഡിഎഫിലേക്ക് തിരികെ പോകില്ല. കേരള കോൺഗ്രസ് (എം) പോയതോടെ യുഡിഎഫ് ത്രിതല പഞ്ചായത്തുകളിൽ തകർന്നടിഞ്ഞു. എൽഡിഎഫ് ചരിത്ര നേട്ടമുണ്ടാക്കി രണ്ടാം തവണയും അധികാരത്തിൽ വന്നുവെന്നും മുഖപ്രസംഗം പറയുന്നു.