കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തതിന്‍റെ ചിത്രം പുറത്ത്. കേസിലെ 13-ാം പ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ ബാലകൃഷ്‌ണന്‍റെ മകന്‍റെ കല്യാണ സൽക്കാരത്തിലാണ് കോൺഗ്രസ് പെരിയ മണ്ഡലം പ്രസിഡന്‍റ് പ്രമോദ് പെരിയ പങ്കെടുത്തത്.
ബാലകൃഷ്‌ണന്‍റെ മകന്‍റെ കല്യാണം കഴിഞ്ഞ ദിവസം പയ്യന്നൂരിൽ വെച്ചാണ് നടന്നത്. പിന്നീട് കല്യാണ സൽക്കാരം ചൊവ്വാഴ്‌ച പെരിയയിലെ ഓഡിറ്റോറിയത്തിലായിരുന്നു. ഇതേ ചിത്രത്തിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമനുമുണ്ട്.