കേരളം

kerala

ETV Bharat / state

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്തു; കോൺഗ്രസ് നേതാവിനെതിരെ നടപടി - Congress suspends leader

കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പ്രമോദ് പെരിയയെ സ്ഥാനത്ത് നിന്ന് നീക്കി.

PERIYA TWIN MURDER CASE  PRAMOD PERIYA REMOVED FROM POST  ACTION AGAINST CONGRESS LEADER  പെരിയ ഇരട്ടക്കൊലക്കേസ്
Congress suspends leader (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 9, 2024, 8:43 AM IST

കാസർകോട്:പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെതിരെ നടപടി. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പ്രമോദ് പെരിയക്കെതിരെയാണ് നടപടി. ഇയാളെ മണ്ഡലം പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റി.

കെപിസിസിയുടെ നിർദേശപ്രകാരമാണ് പ്രമോദ് പെരിയക്കെതിരെ ഡിസിസി നടപടിയെടുത്തത്. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തതിന്‍റെ ചിത്രം പുറത്ത് വന്നിരുന്നു. കേസിലെ 13-ാം പ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ ബാലകൃഷ്‌ണന്‍റെ മകന്‍റെ കല്യാണ സൽക്കാരത്തിലാണ് പ്രമോദ് പെരിയ പങ്കെടുത്തത്. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ വച്ചായിരുന്നു വിവാഹം.

തുടർന്ന് ചൊവ്വാഴ്‌ച പെരിയയിലെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കല്യാണ സൽക്കാരത്തിലാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പങ്കെടുത്തത്. ഇതേ ചിത്രത്തിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമനുമുണ്ട്. അതേസമയം ബാലകൃഷ്‌ണന്‍റെ ബന്ധുവായ ഡോക്‌ടർ ക്ഷണിച്ചതുകൊണ്ടാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് പ്രമോദ് പെരിയയുടെ വിശദീകരണം.

ALSO READ:മുഖ്യമന്ത്രിയുടെ യാത്ര പാർട്ടിയുടെ സമ്മതത്തോടെ; യാത്ര സ്വന്തം ചെലവിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

ABOUT THE AUTHOR

...view details