കോട്ടയം:കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടനാപരമായും ആശയപരമായും ശക്‌തിപ്പെടുന്നതാണ് സ്വപ്‌നമായി കാനം എന്നും ഉയർത്തിപ്പിടിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാനം രാജേന്ദ്രൻ്റെ അനുസ്‌മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയും ട്രമ്പും നെതന്യാഹുവും ചേർന്ന കൂട്ടുകെട്ട് അപകടകരമാണെന്നും പ്രസംഗത്തിനിടെ ബിനോയ് വിശ്വം പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയം ഇസ്ലാമിനെതിരാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യശത്രു ആർഎസ്എസും അവർ നയിക്കുന്ന ബിജെപിയുമാണെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഹരിയാനയിൽ മൂന്നാം വട്ടവും ബിജെപി ഭരണത്തിൽ എത്തിയതിന് കാരണം കോൺഗ്രസിൻ്റം രാഷ്ട്രീയ അറിവില്ലായ്‌മയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
"എൽഡിഎഫിനെ ശക്‌തിപ്പെടുത്തേണ്ടതല്ലാതെ വേറൊന്നും സിപിഐ ചെയ്‌തിട്ടില്ല. ചെയ്യാനും പോകുന്നില്ല. കാരണം എൽഡിഎഫാണ് സത്യം. എൽഡിഎഫ് മാത്രമാണ് പോംവഴിയെന്നാണ് സഖാവ് കാനം നമ്മളെ പഠിപ്പിച്ചത്."