പത്തനംതിട്ട:നാട്ടുകാർക്കൊരു വള്ളിക്കെട്ടായി ടൗണിന് സമീപത്തെ വനംവകുപ്പിൻ്റെ കുട്ടി വനം. പത്തനംതിട്ട റാന്നിയിൽ ടൗണിനോട് ചേർന്ന് വനംവകുപ്പിൻ്റെ കൈവശമുള്ള മൂന്ന് ഏക്കർ സ്ഥലത്തെ കുട്ടി വനം പദ്ധതിയാണ് നാട്ടുകാർക്ക് വിനയാകുന്നത്.കുട്ടി വനത്തോട് ചേർന്ന വൻമരങ്ങൾ കടപുഴകി വീണ് തോട്ടിലെ നീരൊഴുക്ക് തടസപ്പെടുകയും മാലിന്യം അടിഞ്ഞ് കൂടി ദുർഗന്ധം പ്രദേശവാസികളുടെ ജീവിതം ദുസഹമാക്കുകയും ചെയ്യുന്നതായാണ് നാട്ടുകാരുടെ പരാതി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മലിനജലം കെട്ടിനിൽക്കുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്. നാട്ടുകാർ നിരവധി തവണ വനം വകുപ്പ് അധികൃതർക്ക് പരാതിനൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. പമ്പാനദിയിലേക്ക് ഒഴുകിയെത്തുന്ന വലിയതോടിൻ്റെ ഓരം ചേർന്നാണ് തേക്ക്, ആഞ്ഞിലി തുടങ്ങിയ വൻമരങ്ങൾ ഇടതൂർന്ന് വളർന്ന് നിൽക്കുന്ന കുട്ടിവനം സ്ഥിതി ചെയ്യുന്നത്.