തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച് ദേശീയ ദിനപത്രം. വിവാദമായ ഭാഗം പിആര്‍ ഏജന്‍സി എഴുതിയ നല്‍കിയതാണെന്നും വിശദീകരണം. യഥാര്‍ഥ അഭിമുഖത്തില്‍ മലപ്പുറം പരാമര്‍ശം ഉണ്ടായിരുന്നില്ല. അത് പിആര്‍ ഏജന്‍സി ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അത് നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്നും ദേശീയ ദിനപത്രം വ്യക്തമാക്കി.
അഭിമുഖം വിവാദമായതോടെ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ദേശീയ ദിനപത്രത്തിന്‍റെ പ്രതികരണം. വിഷയത്തില്‍ സൂക്ഷ്‌മത പുലര്‍ത്തുന്നതില്‍ വീഴ്‌ചയുണ്ടായി. അങ്ങിനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും നിരുപാധികം മാപ്പ് പറയുന്നതായും വിശദീകരണത്തില്‍ പറയുന്നു.