തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി കെ ഫിറോസ് എന്നിവരെ അറസ്റ്റ് ചെയ്‌തു.
രാഹുൽ മാങ്കൂട്ടത്തിൽ, പി കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ സ്പെൻസർ ജങ്ഷനിൽ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാർച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഭാഗത്ത് നിന്ന് നിയമസഭ കവാടത്തിലേക്ക് എത്തുന്ന റോഡിന്‍റെ തുടക്കത്തിൽ പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞിരുന്നു. പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു.
പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനിടെ പൊലീസിന് നേരെ കൊടികളും കമ്പുകളും പ്രവർത്തകർ വലിച്ചെറിയാൻ തുടങ്ങിയതോടെ പൊലീസ് പ്രവർത്തകർക്ക് നേരെ 4 തവണ ജലപീരങ്കിയും ഒരു തവണ കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷ സ്ഥലത്തെ വ്യാപാര സ്ഥാപനത്തിലും കണ്ണീർ വാതകം വീണു പൊട്ടി.
ഇതിനിടെയിലാണ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, പി കെ ഫിറോസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കിയത്. തുടര്‍ന്ന് പ്രവർത്തകർ എംസി റോഡ് ഉപരോധിക്കാൻ ആരംഭിച്ചു. ഇതോടെ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്‌തുതുടങ്ങി. പൊലീസും പ്രവർത്തകരുമായി 2 മണിക്കൂറോളം കയ്യാങ്കളി തുടർന്നെങ്കിലും ഏറെ പണിപ്പെട്ടാണ് പൊലീസ് ഗതാഗതം പുനസ്ഥാപിച്ചത്.
Also Read : 'പിണറായി വിജയന് ഇത് ശീലവും ലഹരിയും'; മാപ്പ് പറയണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍