ഇടുക്കി : സേനാപതി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് (11-08-2024) നടക്കാനിരിക്കെ കോൺഗ്രസ് പാർട്ടിയിൽ പൊട്ടിത്തെറി. കോൺഗ്രസ് വിളിച്ചു ചേർത്ത തെരഞ്ഞെടുപ്പ് യോഗത്തിലും മാങ്ങാത്തൊട്ടി ടൗണിലും വച്ച് പാർട്ടി ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി.
ഇന്നലെ മാങ്ങാത്തൊട്ടി മിൽമ ഹാളിൽ തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യോഗത്തിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി എ, ഐ ഗ്രൂപ്പ് പ്രവർത്തകർ തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. തുടര്‍ന്ന് ഉന്തുംതള്ളുമായി. മുതിർന്ന നേതാക്കൾ ഇടപ്പെട്ട് ഇരു വിഭാഗങ്ങളെയും പിന്തിരിപ്പിച്ച് യോഗം പിരിയുകയായിരുന്നു.