കൊല്ലം:ആശാ വർക്കർമാരുടെ സമരം രാഷ്ട്രീയ പ്രേരിതമാണന്നും സമരത്തിൽ നിന്ന് അതിവേഗം പിന്തിരിയണമെന്നും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. ആശാ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം നൽകേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും ആശാ വര്‍ക്കര്‍മാര്‍ക്ക് വോളണ്ടിയേഴ്‌സ് എന്ന പരിഗണനയാണ് കേന്ദ്രം നൽകുന്നത് എന്നും എളമരം കരീം കൊല്ലത്ത് പറഞ്ഞു.
'സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതം തന്നെയാണ്. സമരത്തെ പിന്തുണയ്ക്കുന്നത് യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും മാത്രമാണ്. ഐഎൻടിയുവും എഐടിയുസിയും എന്തുകൊണ്ട് സമരത്തെ പിന്തുണയ്ക്കുന്നില്ല. ഇതിന് സമാനമായിരുന്നു പെമ്പിളൈ ഒരുമൈ എന്ന പേരിൽ നടത്തിയ സമരം' എന്നും കരീം പറഞ്ഞു.