കോട്ടയം: സർക്കസില്‍ അമ്പതു വർഷം പൂർത്തിയായത് ആഘോഷിച്ച് സർക്കസ് കലാകാരൻ കലാം ഖാൻ. കോട്ടയത്ത് ജംബോ സർക്കസ് വേദിയിലായിരുന്നു ആഘോഷം. സർക്കസ് താരങ്ങളോടൊപ്പം കേക്ക് മുറിച്ച് കലാം മധുരം പങ്കിട്ടു. 1977 മുതൽ ജംബോ സർക്കസിലെ കലാകാരനാണ് കലാം ഖാൻ (Circus artist Kalam Khan celebrates 50 years in the circus).
ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് 50 വർഷം... ആഘോഷിച്ച് സർക്കസ് കലാകാരൻ കലാം ഖാൻ
66 കാരനായ കലാം ഖാന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും സർക്കസിൽ തന്നെയായിരുന്നു. കോട്ടയത്ത് ജംബോ സർക്കസ് വേദിയിലായിരുന്നു ആഘോഷം.
Published : Feb 16, 2024, 10:26 AM IST
1973 ലാണ് ബിഹാർ സ്വദേശിയായ കലാം ഖാൻ സർക്കസ് ജീവിതം തുടങ്ങിയത്. അലങ്കാർ സർക്കസിൽ ജോക്കർ ആയിട്ടായിരുന്നു തുടക്കം. പിന്നിട് 1977ല്‍ ജംബോ സർക്കസിൽ ചേർന്നു. കാണികളെ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് 50 വർഷം പൂർത്തിയായി. അമ്പത് വർഷത്തെ സർക്കസ് ജീവിതം കോട്ടയത്ത് ജംബോ സർക്കസ് തമ്പിൽ സർക്കസ് മാനേജ്മെന്‍റും, സഹപ്രവർത്തരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.
കാണികളെ ചിരിപ്പിക്കുന്നതിനൊപ്പം ചെറിയ സർക്കസ് അഭ്യാസങ്ങളും കലാംഖാൻ വേദിയിൽ അവതരിപ്പിക്കാറുണ്ട്. സർക്കസിലും അണിയറയിലും എപ്പോഴും ചിരിച്ചും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നയാളാണ് കലാംഖാനെന്ന് സർക്കസിലുള്ളവർ പറഞ്ഞു. അമിതാബ് ബച്ചൻ, ഹേമമാലിനി അടക്കമുള്ള എല്ലാ പ്രമുഖരായ താരങ്ങളേയും നേരിൽ കണ്ടു അവർക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും, അവരുടെ അഭിനന്ദനങ്ങളും കലാംഖാൻ ഏറ്റു വാങ്ങിയിട്ടുണ്ട്. 66 കാരനായ കലാം ഖാന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും സർക്കസിൽ തന്നെയായിരുന്നു.