തിരുവനന്തപുരം: ക്രിസ്‌മസ്-പുതുവത്സര സീസണില്‍ മുംബൈയില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് മുംബൈയിലേക്കും യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയൊരുക്കി റെയില്‍വേ. അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ഇരു ഭാഗത്തേക്കും പ്രത്യേക തീവണ്ടി സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സെന്‍ട്രല്‍ റെയില്‍വേ.
ലോക്‌മാന്യ തിലക് - കൊച്ചുവേളി സ്‌പെഷ്യല്‍ (നമ്പര്‍ 01463)
മുംബൈ ലോക്‌മാന്യ തിലക് ടെര്‍മിനല്‍സില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള (തിരുവനന്തപുരം നോര്‍ത്ത്) സ്‌പെഷ്യല്‍ സര്‍വീസ്
തീയതികള്‍: ഡിസംബര്‍ 19, 26, ജനുവരി 2, 9 എന്നീ തിയതികളില്‍ സര്‍വീസ് നടത്തും.
പുറപ്പെടല്‍: ലോക്‌മാന്യ തിലക് ടെര്‍മിനല്‍സില്‍ നിന്ന് വൈകിട്ട് 4 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാത്രി 10.45ന് കൊച്ചുവേളിയിലെത്തും.
സ്‌റ്റോപ്പുകള്‍:താനെ, പന്‍വേല്‍, പെന്‍, റോഹ, ഖേദ്, ചിപ്ലന്‍, സംഗമേശ്വര്‍ റോഡ്, റത്‌നഗിരി, കങ്കാവാലി, സിന്ധുദുര്‍ഗ്, കൂടല്‍, സാവന്ത്വാഡി റോഡ്, തിവിം, കര്‍മാലി, മഡ്‌ഗാവ്, കാര്‍വാര്‍, ഗോകര്‍ണ റോഡ്, കുംതാ, മുറുദേശ്വര്‍, ഭട്‌കല്‍, ബൈന്ദൂര്‍ മൂംകാംബിക റോഡ്, കുന്താപുര, ഉഡുപ്പി, സുരത്കല്‍, മംഗലുരു ജങ്ഷന്‍, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കും.
കൊച്ചുവേളി - ലോക്‌മാന്യ തിലക് സ്‌പെഷ്യല്‍(നമ്പര്‍ 01464)