കാസർകോട് :ചിത്താരി ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ റാഗിങ് സംഭവത്തിൽ 15 പ്ലസ്‌ടു വിദ്യാർഥികൾക്കെതിരെ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു. മർദനത്തിനാണ് നിലവിൽ വിദ്യാർഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്‌കൂളിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ച ശേഷം റാഗിങ് വകുപ്പുകൾ കൂടി ചുമത്തും. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സംഭവം. ചിത്താരി ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിക്ക് നേരെയാണ് പ്ലസ് ടു വിദ്യാർഥികളുടെ റാഗിങ് നടന്നത്. പള്ളിക്കര സ്വദേശിയായ വിദ്യാർഥി ഷൂ ധരിച്ചെത്തിയതിനാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേർന്ന് മർദിച്ചതെന്ന് പറയുന്നു.