കേരളം

kerala

ETV Bharat / state

ചേര്‍ത്തലയിലെ നവജാതശിശുവിന്‍റെ കൊലപാതകം: മൃതദേഹം അമ്മയുടെ ആൺസുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയില്‍ കണ്ടെത്തി - Newborn Baby Murder Update - NEWBORN BABY MURDER UPDATE

ചേര്‍ത്തലയില്‍ കാണാതായ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. അമ്മയുടെ സുഹൃത്ത് രതീഷിന്‍റെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

CHERTHALA NEWBORN BABY MURDER  അമ്മ നവജാത ശിശുവിനെ കൊന്നു  KILLED NEW BORN BABY IN ALAPPUZHA  നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി
ASHA, RATHEESH (ETV Bharat)

By ETV Bharat Kerala Team

Published : Sep 2, 2024, 11:05 PM IST

ആലപ്പുഴ: ചേര്‍ത്തലയില്‍ അമ്മയും ആൺ സുഹൃത്തും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്ന നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. അമ്മയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ ആശയും സുഹൃത്ത് രതീഷും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

രതീഷിന്‍റെ വീടിന് സമീപം കുഞ്ഞിനെ കുഴിച്ചിട്ടെന്നാണ് ഇരുവരും പൊലിസിന് നല്‍കിയ മൊഴി. ആദ്യം കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് വിറ്റു എന്നായിരുന്നു പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്‌തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ തൃപ്പൂണിത്തുറയില്‍ ഇത്തരമൊരു ദമ്പതികള്‍ ഇല്ലെന്ന് കണ്ടെത്തി. രണ്ടര മണിക്കൂര്‍ നേരം നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. വയറ്റില്‍ മുഴയാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.

രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17ാം വാര്‍ഡ് സ്വദേശിനിയായ യുവതി ഓഗസ്റ്റ് 31നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാല്‍ യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പൊലീസിലും വിവരമറിയിച്ചത്.

കഴിഞ്ഞ 25നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 30ന് ഡിസ്‌ചാര്‍ജ് ചെയ്‌തെങ്കിലും പണമില്ലാത്തതിനാല്‍ അന്നു പോയില്ല. 31നാണ് ആശുപത്രി വിട്ടത്.

Also Read:നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മയും സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍

ABOUT THE AUTHOR

...view details