കേരളം

kerala

ETV Bharat / state

പുരപ്പുറത്തുകൂടെ കാർ പറന്നത് 60 മീറ്റർ; സംഭവം മലപ്പുറത്ത് - car accident in Karakunnu 34 - CAR ACCIDENT IN KARAKUNNU 34

റോഡ് സൈഡിലെ അതിർകുറ്റിയും തെറിപ്പിച്ച് തൊട്ടടുത്ത വീടിന് മുകളിലൂടെ കാർ 60 മീറ്ററോളം പറന്നു മറിയുകയായിരുന്നു.

CAR ACCIDENT  ROAD ACCIDENT  FLYING CAR  കാർ താഴ്‌ചയിലേക്ക് മറിഞ്ഞു
accident (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 4, 2024, 4:25 PM IST

നിയന്ത്രണം വിട്ട കാർ പറന്നു നീങ്ങിയത് 60 മീറ്ററോളം (Source: ETV Bharat Reporter)

മലപ്പുറം:വിമാനം പറക്കുന്നത് നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാവും, എന്നാൽ ഒരു കാർ പറന്നാൽ എങ്ങനെ ഉണ്ടാകും. സംഭവം മലപ്പുറം കാരക്കുന്നിലാണ്. നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്ന് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.

ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. കാരക്കുന്ന് 34ൽ വച്ച് നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർകുറ്റി തെറിപ്പിച്ച് തൊട്ടടുത്ത വീടിന് മുകളിലൂടെ 60 മീറ്ററോളം പറന്നു മറിയുകയായിരുന്നു.

എടവണ്ണ ഭാഗത്ത് നിന്നും വന്ന കാറാണ് കാരക്കുന്ന് 34ലെ സലഫി മസ്‌ജിദിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവറായ മമ്പാട് സ്വദേശി പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ:അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു; മലപ്പുറം സ്വദേശി പിടിയിൽ

ABOUT THE AUTHOR

...view details