കേരളം

kerala

ETV Bharat / state

നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് ഇടിച്ചു കയറി; 5 പേർക്ക് പരിക്ക്- വീഡിയോ - car crashed into the shops - CAR CRASHED INTO THE SHOPS

കോഴിക്കോട് മാവൂര്‍ റോഡില്‍ നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി, അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

ACCIDENT IN CALICUT  CAR ACCIDENT  കാർ കടയിലേക്ക് ഇടിച്ചു കയറി  മാവൂർ റോഡിൽ കാര്‍ അപകടം
CAR CRASHED INTO THE SHOPS (ETV Bharat)

By ETV Bharat Kerala Team

Published : Jun 25, 2024, 1:19 PM IST

കടകളിലേക്ക് ഇടിച്ചു കയറി ഇന്നോവ കാര്‍ (ETV Bharat)

കോഴിക്കോട്:മാവൂർ റോഡിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ അഞ്ചുപേർക്ക് പരിക്കേറ്റു. മാവൂർ റോഡിൽ പൂവാട്ടു പറമ്പ്പാറയിൽ ബസ്‌ സ്‌റ്റോപ്പിന് സമീപം ഇന്ന് പത്തരയോടെയായിരുന്നു അപകടം. എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്.

പൂവാട്ടു പറമ്പ്പാറയിലെ വളവിൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ വിന്‍റേജ് റോയൽ എൻഫീൽഡ് വർക്ക് ഷോപ്പിലേക്കും തൊട്ടടുത്ത് തന്നെയുള്ള ടൈൽ വില്‌പന കേന്ദ്രത്തിലേക്കും കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ, വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റുകളും ഒരു കാറും തകർന്നിട്ടുണ്ട്. പരിക്കേറ്റ അഞ്ചു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ:നേര്യമംഗലത്ത് കാറിനും ബസിനും മുകളിലേക്ക് മരം വീണു, ഒരാള്‍ മരിച്ചു

ABOUT THE AUTHOR

...view details