കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 കേസുകൾ രജിസ്റ്റര്‍ ചെയ്‌തു - campaign against Cmrf

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയ 194 പോസ്റ്റുകൾ കണ്ടെത്തി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തത് തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കൊല്ലം, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ.

ONLINE CAMPAIGN AGAINST CMRF  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി  WAYANAD LANDSLIDE  CAMPAIGN AGAINST CMRF CASE UPDATES
file image (Etv Bharat)

By ETV Bharat Kerala Team

Published : Aug 2, 2024, 7:47 AM IST

തിരുവനന്തപുരം : വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്‌ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തിയത്. ഇത് നീക്കം ചെയ്യുന്നതിനായി സാമൂഹ്യ മാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടിസ് നല്‍കുകയും ചെയ്‌തു.

തിരുവനന്തപുരം സിറ്റിയില്‍ നാല്, എറണാകുളം സിറ്റി, പാലക്കാട് എന്നിവിടങ്ങളിൽ രണ്ടു വീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പൊലീസിന്‍റെ പട്രോളിങ് ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്ററിന്‍റെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് സെെബർ പൊലീസ്

ABOUT THE AUTHOR

...view details