കോഴിക്കോട്: ദലിത് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം കനത്തതോടെ കോഴിക്കോട് എന്‍ഐടി കാമ്പസ് മൂന്ന് ദിവസത്തേക്ക് അടച്ചു. പരീക്ഷകളും അഭിമുഖങ്ങളും തൊഴില്‍ സംബന്ധമായ നടപടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു(suspension of Dalit student). കുട്ടികള്‍ എല്ലാവരും ഹോസ്റ്റലുകളില്‍ തുടരണമെന്നും പുറത്ത് നിന്നുള്ള സന്ദര്‍ശകരെ അനുവദിക്കില്ലെന്നും എന്‍ഐടി രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട് (NIT Calicut Closed).
അയോധ്യ രാമ ക്ഷേത്ര പ്രതിഷ്‌ഠയോട് അനുബന്ധിച്ച് കാമ്പസില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നാലാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാര്‍ പ്ലക്കാര്‍ഡുമേന്തി പങ്കെടുത്തിരുന്നു. ഇത് രാമരാജ്യമല്ല എന്ന് എഴുതിയ പ്ലക്കാര്‍ഡുമേന്തിയാണ് വൈശാഖ് പ്രതിഷേധിച്ചത്. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്. അതിനിടെ മറ്റൊരു സംഘം വിദ്യാര്‍ത്ഥികള്‍ വൈശാഖിനെ മര്‍ദ്ദിച്ചു. കൈലാസ് എന്ന ഒരു വിദ്യാര്‍ത്ഥി ഇവരുടെ പ്രതിഷേധത്തെ ചോദ്യം ചെയ്യുകയും ചെയ്തു.
സംഘര്‍ഷം രൂക്ഷമായതോടെ ഡീന്‍ വൈശാഖിനെ ഒരു വർഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇയാള്‍ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കുകയും കാമ്പസിന്‍റെ സമാധാന അന്തരീക്ഷം നഷ്‌ടപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു ആരോപണം(All exams interviews and placements are postponed). ഇത് ചോദ്യം ചെയ്‌ത് കെഎസ്‌യുവും എസ്‌എഫ്ഐയും ഫ്രറ്റേണിറ്റി മൂവ്‌മെന്‍റും രംഗത്തെത്തി. വൈശാഖിന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധ പരിപാടികള്‍ കാമ്പസില്‍ അരങ്ങേറി.