കേരളം

kerala

ETV Bharat / state

ആവര്‍ത്തിച്ച് പിണറായി; കേന്ദ്രത്തിന്‍റെ സിഎഎ നടപ്പിലാക്കാന്‍ കേരളത്തെ കിട്ടില്ലെന്ന് മുഖ്യമന്ത്രി - CAA in Kerala

പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് നിയമഭേദഗതിയെന്നും പിണറായി.

CAA  communal Agenda  Kerala  Pinarayi vijayan
CAA : No change in former attittude, it is Part of communal Agenda

By ETV Bharat Kerala Team

Published : Mar 14, 2024, 6:15 PM IST

Updated : Mar 14, 2024, 9:23 PM IST

ആവര്‍ത്തിച്ച് പിണറായി; കേന്ദ്രത്തിന്‍റെ സിഎഎ നടപ്പിലാക്കാന്‍ കേരളത്തെ കിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി (communal Agenda)പിണറായി വിയന്‍. ജനവിരുദ്ധവും വര്‍ഗീയ അജണ്ടയുടെ ഭാഗവുമായ നിയമമെന്നും മുഖ്യമന്ത്രി(Kerala) ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ചട്ടം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു(CAA).

മനുസ്‌മൃതിയെ പ്രതിഷ്‌ഠിക്കുന്ന തലച്ചോറാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു. പൗരത്വ നിയമഭേദഗതിയിലൂടെ രാഷ്‌ട്രീയ ലക്ഷ്യമാണ് എതിര്‍ക്കപ്പെടുന്നത്. നിയമപരമായ തുടര്‍നടപടിക്ക് കേരളം തയാറാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. മതത്തിന്‍റെ പേരില്‍ ജനങ്ങളെ വിഭജിക്കില്ല. പുറന്തള്ളലിന്‍റെ രാഷ്‌ട്രീയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളെ രണ്ടാം തരം പൗരന്‍മാരാക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഭരണഘടനാ മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ എന്ന ആശയത്തിന് തന്നെ എതിരാണ് ഈ നടപടി. ഇത് രാജ്യാന്തരതലത്തില്‍ പോലും അപലപിക്കപ്പെടുന്നു.

സി എ എ വിഷയത്തിൽ നിലപാട് പറയാൻ കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഇതുവരെ തയ്യാറായില്ലന്നും അദ്ദേഹം വിമർശിച്ചു.എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്തിന് ചട്ടം രൂപീകരിക്കാൻ ഇത്രയും വൈകി എന്നാണ് ചോദിച്ചത് ജയറാം രമേശും സി എ എ യുടെ രാഷ്ട്രീയത്തിൽ തൊട്ടില്ല. ഖാർഗെ നിലപാട് അറിയിച്ചു എന്ന് അറിയിക്കാൻ എക്‌സില്‍ രണ്ടു വരി കുറിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read:'സിഎഎ നടപ്പാക്കാന്‍ അനുവദിക്കില്ല, ഇത് കേരളമാണ്' ; ഐഎസ്‌എല്‍ വേദിയില്‍ എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രതിഷേധം

കേസുകൾ പിൻവലിക്കുക എന്നുള്ളത് നേരത്തെ എടുത്ത നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 835 കേസുകളാണ് എടുത്തിട്ടുള്ളത്.ഇതിൽ 629 കേസ് കോടതിയിൽ ഇല്ലാതായി. 206 കേസുകൾ കോടതിയിൽ ഉണ്ട്. 86 കേസുകൾ പിൻവലിക്കാൻ നിർദേശം നൽകി. കേസുകളിൽ ഇനി തീരുമാനമെടുക്കേണ്ടത് കോടതിയാണ്. ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാനാവില്ല. അപേക്ഷ നല്‍കാത്ത കേസുകളാണ് പിൻവലിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്ന ആവശ്യം - മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് 835 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 629 കേസുകള്‍ ഇതിനോടകം കോടതിയില്‍ നിന്ന് ഇല്ലാതായി കഴിഞ്ഞു. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള 206 കേസുകളില്‍ 84 എണ്ണത്തില്‍ സര്‍ക്കാര്‍ ഇതിനോടകം പിന്‍വലിക്കാനുള്ള സമ്മതം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതിന്‍മേല്‍ തീരുമാനം എടുക്കേണ്ടത് ബന്ധപ്പെട്ട കോടതികളാണ്. അന്വേഷണ ഘട്ടത്തില്‍ ഉള്ളത് കേവലം ഒരേ ഒരു കേസ് മാത്രമാണ്. കേസ് തീര്‍പ്പാക്കാന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കണം. അങ്ങനെ അപേക്ഷ നല്‍കാത്തതും ഗുരുതരസ്വഭാവമുള്ളതുമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടതുമായ കേസുകള്‍ മാത്രമേ തുടരുന്നുള്ളു.

Last Updated : Mar 14, 2024, 9:23 PM IST

ABOUT THE AUTHOR

...view details