കോഴിക്കോട് : ഫറോക്കിന് സമീപം ചെറുവണ്ണൂരില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഇടിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. ആറ് മാസത്തേക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ലൈസൻസ് സസ്പെൻഡ് ചെയ്‌തത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന്‍റെയും ബന്ധുക്കളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് നടപടി.
വിദ്യാർഥിനിയെ സീബ്ര ലൈനിൽ ബസ് ഇടിച്ച സംഭവം : ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു - DRIVING LICENSE SUSPENDED BY MVD
കോഴിക്കോട് റോഡ് മുറിച്ച് കടക്കവെ വിദ്യാർഥിനിയെ സ്വകാര്യ ബസ് ഇടിച്ചിരുന്നു. സംഭവത്തില്‍ ഡ്രൈവറുടെ ലൈസൻസ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെൻഡ് ചെയ്‌തു.
Published : Jun 11, 2024, 10:51 AM IST
വെള്ളിയാഴ്‌ച കൊളത്തറ സ്വദേശിനി ഫാത്തിമ റിനയെ കോഴിക്കോട് നിന്ന് കാളികാവിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ചെറുവണ്ണൂര്‍ സ്‌കൂളിന് മുന്‍ഭാഗത്തുവച്ച് സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ ബസ് വിദ്യാര്‍ഥിനിയെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് വീണ ഫാത്തിമ അത്ഭുതകരമായി രക്ഷപ്പെട്ടു. സാരമായ പരിക്കുകളൊന്നുമില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡ്രൈവര്‍ക്കെതിരെ പൊലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു.