കോഴിക്കോട് :മാവൂരിൽ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ചാത്തമംഗലം കമ്പനിമുക്ക് സ്വദേശി അബ്‌ദുറഹിമാനാണ് (55) മരിച്ചത്. മാവൂർ ബസ് സ്റ്റാൻ്റിന് സമീപത്തെ ജംഗ്ഷനിൽ ശനിയാഴ്‌ച (ഏപ്രില്‍ 6) വൈകുന്നേരം 5.30 ഓടെയാണ് അപകടം.
'റോഡ് മുറിച്ച് കടക്കവേ പാഞ്ഞെത്തിയ ബസിടിച്ചു': മധ്യവയസ്‌കന് ദാരുണാന്ത്യം - Bus Accident Death Kozhikode
കോഴിക്കോട് ചാത്തമംഗലത്ത് ബസിടിച്ച് 55 കാരന്‍ മരിച്ചു. താമരശ്ശേരി-മാവൂർ റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
Bus Accident Death Kozhikode
Published : Apr 6, 2024, 7:45 PM IST
റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്‌ദുറഹിമാനെ ജംഗ്ഷനിൽ വച്ച് ബസ് ഇടിക്കുകയായിരുന്നു. താമരശ്ശേരി - കട്ടാങ്ങൽ - മാവൂർ റൂട്ടിലോടുന്ന ലൈഫ് ലൈൻ ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ അബ്‌ദുറഹിമാന് തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. അപകടത്തെ തുടർന്ന് നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.