കേരളം

kerala

ETV Bharat / state

ലോഡ് ഇറക്കുന്നതിലെ തര്‍ക്കം ; ബിപിസിഎൽ ബോട്ട്ലിങ് പ്ലാന്‍റിലെ ഡ്രൈവറെ മർദിക്കുന്ന ദൃശ്യം പുറത്ത് - BPCL driver attacked Visuals

കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കൊച്ചി അമ്പലമുഗൾ ബിപിസിഎൽ ബോട്ട്ലിങ് പ്ലാന്‍റിലെ ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

BPCL BOTTLING PLANT  DRIVER ATTACKED BPCL  ബിപിസിഎൽ ബോട്ട്ലിങ് പ്ലാന്‍റ്  ഡ്രൈവര്‍ക്ക് മർദനം
CCTV Visuals of BPCL Bottling plant driver being attacked (Source : Etv Bharat Reporter)

By ETV Bharat Kerala Team

Published : May 9, 2024, 3:57 PM IST

ബിപിസിഎൽ ബോട്ട്ലിങ് പ്ലാന്‍റിലെ ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ (Source : Etv Bharat Reporter)

എറണാകുളം : കൊച്ചി അമ്പലമുഗൾ ബിപിസിഎൽ ബോട്ട്ലിങ് പ്ലാന്‍റിലെ ഡ്രൈവറെ മർദിക്കുന്ന ദൃശ്യം പുറത്ത്. കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഡ്രൈവർക്ക് മർദനമേറ്റത്. ഡ്രൈവർ ശ്രീകുമാറിനാണ് മർദനമേറ്റത്. ആക്രമണത്തിന് പിന്നിൽ സി ഐ ടി യു തൊഴിലാളികളാണ് എന്നാണ് ഡ്രൈവർമാർ ആരോപിക്കുന്നത്.

അതേസമയം ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് ബിപിസിഎൽ ബോട്ട്ലിങ് പ്ലാൻ്റിലെ ഡ്രൈവർമാർ മിന്നൽ പണിമുടക്ക് തുടരുകയാണ്. ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണത്തെയാണ് സമരം ബാധിച്ചത്. പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബോട്ട്ലിങ് പ്ലാന്‍റിലെ ഇരുന്നൂറോളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് പണിമുടക്കുന്ന ജീവനക്കാരുടെ ആവശ്യം. കൊടകരയിൽ സഹപ്രവർത്തകൻ ക്രൂരമായ ആക്രമണത്തിന് ഇരയായെന്നാണ് ഡ്രൈവർമാർ പറയുന്നത്. പണിമുടക്കുന്ന തൊഴിലാളികളുമായി ബി പി സി എൽ പ്രതിനിധികൾ ചർച്ച തുടരുകയാണ്.

ഡ്രൈവറെ ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, അവശ്യ സർവീസായി ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്ന തങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പ് നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഡ്രൈവർമാർ ഉന്നയിക്കുന്നത്. അതേസമയം സമരം തുടർന്നാൽ പാചക വാതക വിതരണം തടസപ്പെടുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകും.

Also Read :കൊച്ചി ബിപിസിഎല്‍-എൽപിജി ബോട്ട്‌ലിങ് പ്ലാന്‍റിൽ പണിമുടക്കി ഡ്രൈവർമാര്‍ ; ഗ്യാസ് വിതരണം പ്രതിസന്ധിയില്‍ - LPG Bottling Plant Drivers Strike

ABOUT THE AUTHOR

...view details