കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് ആലോചന.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് എം കെ രാഘവന്‍ എംപി ആരോപിച്ചു. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വ്യാപകമായ കള്ളവോട്ട് നടന്നു. പൊലീസ് നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണ് ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സിപിഎം പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് അഴിഞ്ഞാടുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കെപിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ് എന്നും എം കെ രാഘവന്‍ പറഞ്ഞു.
ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസും പിന്നാലെ സിപിഎമ്മും രംഗത്തെത്തിയതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടി തര്‍ക്കിക്കുകയും പലപ്പോഴായി കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.
കോൺഗ്രസ് പാനലും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിലായിരുന്നു ചേവായൂര്‍ സഹകരണ ബാങ്കില്‍ മത്സരം. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണിത്.
എന്നാൽ, നേരത്തെ ഭരണ സമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം, കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് ഒറ്റയ്‌ക്കായാണ് കുറച്ചുകാലമായി പ്രവർത്തിച്ചിരുന്നത്. ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു. ഇവരെ പിന്തുണച്ച് സിപിഎം എത്തുകയായിരുന്നു. ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് വൻ സംഘര്‍ഷമുണ്ടായത്.
Also Read: 'റേഷൻ മുടങ്ങും'; കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാൻ വ്യാപാരികള്‍