ETV Bharat / bharat

കലുഷിതമായി മണിപ്പൂര്‍, മുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രമണം; കര്‍ഫ്യൂ ഏര്‍പ്പെടുത്തി, ഇന്‍റര്‍നെറ്റ് റദ്ദാക്കി - MANIPUR VIOLENCE

ബിരേൻ സിങ്ങിന്‍റെ മരുമകൻ ഉൾപ്പെടെ മൂന്ന് നിയമസഭാംഗങ്ങളുടെ വീടുകള്‍ക്ക് നേരെയും ആക്രമണം.

MANIPUR VIOLENCE LATEST  MANIPUR CM HOUSE ATTACKED  മണിപ്പൂര്‍ വീണ്ടും സംഘര്‍ഷം  മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങ്
Smoke and flames billow out of a car which was set on fire during demonstrations on Saturday (PTI)
author img

By ETV Bharat Kerala Team

Published : Nov 17, 2024, 7:16 AM IST

ഇംഫാൽ: മണിപ്പൂരില്‍ വീണ്ടും സ്ഥിതി വഷളാകുന്നു. കാണാതായവരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് അക്രമണ സംഭവങ്ങളും ഉടലെടുത്തത്. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ വീടിന് രെയടക്കം ആക്രമണമുണ്ടായതായണ് റിപ്പോര്‍ട്ടുകള്‍.

ബിരേൻ സിങ്ങിന്‍റെ മരുമകൻ ഉൾപ്പെടെ മൂന്ന് നിയമസഭാംഗങ്ങളുടെ വീടുകൾ പ്രതിഷേധക്കാര്‍ കൊള്ളയടിച്ചു. ഇവരുടെ സ്വത്തുക്കൾ തീയിട്ട് നശിപ്പിച്ചു. മന്ത്രിമാരായ സപം രഞ്ജൻ, എൽ സുശീന്ദ്രോ സിങ്, വൈ ഖേംചന്ദ് എന്നിവരുടെ വസതികളാണ് ആക്രമിക്കപ്പെട്ടിട്ടുണ്ട്.

അക്രമ സംഭവങ്ങള്‍ വ്യാപകമായതിനാല്‍ ഇംഫാൽ താഴ്‌വരയിലെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, ബിഷ്‌ണുപൂർ, തൗബൽ, കച്ചിംഗ് ജില്ലകളിൽ അനിശ്ചിത കാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങൾ സംസ്ഥാന ഭരണകൂടം താൽക്കാലികമായി നിർത്തിവെച്ചു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.

അതേസമയം, പ്രധാനമന്ത്രി മോദി ഉടന്‍ മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

അഭയാര്‍ഥി ക്യാമ്പിൽ നിന്ന് തിങ്കളാഴ്‌ച മുതൽ കാണാതായ രണ്ട് സ്‌ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ ശനിയാഴ്‌ച ജിരിബാമിലെ ബരാക് നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. വെള്ളിയാഴ്‌ച രാത്രിയിലും ഒരു സ്‌ത്രീയും രണ്ട് കുട്ടികളുമുൾപ്പെടെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

Also Read: മണിപ്പൂരിലെ ആറിടങ്ങളില്‍ വീണ്ടും അഫ്‌സ്‌പ; സൈന്യത്തിന് ലഭിക്കുന്ന പ്രത്യേക അധികാരങ്ങള്‍ ഇവയൊക്കെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.