എറണാകുളം: നടിഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിൽ മോചിതനാകാന്‍ തയാറാകാതെ വ്യവസായി ബോബി ചെമ്മണ്ണൂർ. ജയിലിൽ നിന്നും പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. പുറത്തിറങ്ങാനുള്ള ബോണ്ടിൽ ഒപ്പിടില്ലെന്ന് ബോബി ചെമ്മണ്ണൂർ ജയിൽ അധികൃതരെ അറിയിച്ചു.
ബോബിയുടെ നിസഹകരണം ജയിൽ അധികൃതർ നാളെ കോടതിയെ അറിയിക്കും. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് ആവശ്യപ്പെട്ടതായാണ് വിവരം. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് എന്നാണ് ബോബി അറിയിച്ചത്. അഭിഭാഷകർ ഇല്ലാത്ത, ബോണ്ട് തുക കെട്ടിവയ്ക്കാൻ പറ്റാത്ത നിരവധി തടവുകാർ ജയിലിൽ തുടരുന്നുണ്ട്. ഇവർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്നാണ് ബോബിയുടെ നിലപാട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക