കാസർകോട്:തൃക്കരിപ്പൂർ അഴിത്തലയിൽ ബോട്ട് അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോയമോൻ (50) ആണ് മരിച്ചത്. ഒരാളെ കാണാനില്ല. പടന്ന സ്വദേശിയുടെ 'ഇന്ത്യൻ' എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്.
37 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 35 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയാതായി കോസ്റ്റൽ പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കടലിൽ നിന്നും അഴിമുഖത്തേക്ക് കയറുമ്പോൾ ആണ് ബോട്ട് മറിഞ്ഞത്. ഈ സമയം കാറ്റും ഉയർന്ന തിരമാലയും ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. പരുക്കേറ്റവരെ
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും നീലേശ്വരത്തെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ALSO READ: ബാണാസുര സാഗറില്‍ യാത്ര നടത്തുന്ന ബോട്ടുകളുടെ സുരക്ഷയില്‍ ആശങ്ക; സ്‌പീഡ് ബോട്ടിന്‍റെ കന്നി സവാരിയില്‍ കലകീഴായി മറിഞ്ഞപകടം