തിരുവനന്തപുരം:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി നേതാക്കൾ. വയനാട് ലോക്‌സഭ സീറ്റ് ഒഴിഞ്ഞ രാഹുൽ ഗാന്ധി ജനങ്ങളെ വഞ്ചിച്ചതാണെന്നാണ് ബിജെപിയുടെ ആരോപണം. റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം മറച്ചുവച്ചാണ് രാഹുൽ വയനാട്ടിൽ മത്സരിച്ചതെന്നും ഇത് വയനാട്ടിലെ ജനങ്ങൾക്ക് തന്നെ നാണക്കേടായെന്നും മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് വയനാടിനെ ഗാന്ധി കുടുംബമാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് വി മുരളീധരനും ആരോപിച്ചു.
പ്രിയങ്ക ഗാന്ധിക്ക് രാജ്യത്ത് എവിടെ നിന്നും മത്സരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ രാഹുൽ ഗാന്ധി വയനാട് വിട്ട് റായ്ബറേലിയിൽ മത്സരിക്കുമെന്ന കോൺഗ്രസ് തീരുമാനത്തിൽ അനേകം ചോദ്യങ്ങൾ ഉയർന്ന് വരുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിശ്വാസത്തോടെ തന്നെ പിന്തുണച്ച ജനങ്ങളെ രാഹുൽ ഗാന്ധി കബളിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണിത്. ലീഗിന്‍റെ പിന്തുണ ലഭിക്കുമെന്നതിനാൽ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിൽ രാഷ്ട്രീയ അരങ്ങേറ്റം കുറിക്കാൻ വളരെ എളുപ്പമായിരിക്കും.