കോട്ടയം:മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പിസി ജോർജിന് തിരിച്ചടി. ജാമ്യാപേക്ഷ ഈരാറ്റുപേട്ട കോടതി തള്ളി. പിസി ജോർജിനെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു. പൊലീസ് കസ്റ്റഡി സമയം പൂർത്തിയായാൽ പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും.
പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അപേക്ഷയില്‍ വിധി പറയുന്നത് വൈകുന്നേരത്തേക്ക് ആക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് രാവിലെ 11 മണിയോടെയാണ് പിസി ജോര്‍ജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയത്. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പിസി ജോര്‍ജ് കോടതിയില്‍ എത്തിയത്. പൊലീസിന്‍റെ കണ്ണു വെട്ടിച്ചായിരുന്നു പിസിയുടെ കീഴടങ്ങല്‍.
Also Read:മോദി സർക്കാർ ഫാസിസ്റ്റ് സർക്കാറല്ലെന്ന റിപ്പോര്‍ട്ട്, സിപിഎം രേഖകളില്‍ തങ്ങള്‍ക്ക് ഞെട്ടലില്ല: വിഡി സതീശന്‍