കോട്ടയം: ഇന്ദിരാഗാന്ധി ഭാരത മാതാവല്ലെന്നും ക്രൂരതയുടെ പര്യായമായ ഭരണാധികാരിയായിരുന്നുവെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.ജെ പ്രമീള ദേവി. ഇന്ദിരാഗാന്ധിയെ ഉരുക്ക് വനിതയെന്നും മഹതിയെന്നും വിശേഷിപ്പിക്കാറുണ്ട്. പക്ഷേ അടിയന്തരാവസ്ഥയുടെ കൊടും ക്രൂര സംഭവങ്ങൾ വെളിപ്പെടുത്തുന്നത്, ഇന്ദിരാഗാന്ധി അങ്ങേയറ്റം സ്വാർഥമതിയായ വനിതയാണെന്നാണ്. അടിയന്തരാവസ്ഥ വാർഷികത്തോടനുബന്ധിച്ച് ബിജെപി ജില്ല ഘടകം സംഘടിപ്പിച്ച ചിന്ത സദസിൽ സംസാരിക്കുകയായിരുന്നു ഡോ.ജെ പ്രമീള ദേവി.
സുഖലോലുപതയുടെയും സമൃദ്ധിയുടെയും മാത്രം അന്തരീക്ഷത്തിൽ വളർന്ന ഇന്ദിരാഗാന്ധി താൻ മറ്റെല്ലാവർക്കും മുകളിൽ എന്ന മനോഭാവകാരിയായിരുന്നുവെന്നും പ്രമീള കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥതയുടെ കാരണം സ്വാർഥതയാണെന്നും ഇന്ദിര ഗാന്ധി അളവില്ലാത്ത സ്വാർഥതയുടെ ആൾരൂപമാണെന്നും അവർ കൂട്ടിച്ചേർത്തു.