ഇടുക്കി :കോഴിക്കൂട്ടിൽ നിന്നും വിഷ ജീവിയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. രാജാക്കാട് പന്നിയാർകുട്ടി സ്വദേശിനി വലിയകണ്ടത്തിൽ ബാബുവിൻ്റെ ഭാര്യ ശോഭന ബാബു (55) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും മുട്ട എടുക്കുന്നതിനിടെ വിഷ ജീവി ശോഭനയെ കടിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ശോഭന വീട്ടിലെത്തി മറ്റുള്ളവരുമായി കോഴിക്കൂട്ടിൽ പരിശോധന നടത്തിയെങ്കിലും ഏത് ജീവിയാണ് കടിച്ചതെന്ന് വ്യക്തമായില്ല. തുടർന്ന് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് തിരികെ വീട്ടിലേക്ക് അയച്ചു. എന്നാൽ അൽപം കഴിഞ്ഞപ്പോൾ കടിയേറ്റ കൈക്ക് അസഹനീയമായ വേദനയുണ്ടാവുകയും ശാരീരിക ബുദ്ധിമുട്ടുകൾ തോന്നിത്തുടങ്ങുകയുമായിരുന്നു.