ETV Bharat / state

മൂന്നാറിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക് - JEEP ACCIDENT IN MUNNAR - JEEP ACCIDENT IN MUNNAR

ശനിയാഴ്‌ചയാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു.

JEEP ACCIDENT  ACCIDENT IN MUNNAR  ജീപ്പ് അപകടം  മൂന്നാറിൽ ജീപ്പ് അപകടം
Jeep accident in munnar (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 30, 2024, 7:12 AM IST

യാത്രക്കാരിയുടെ പ്രതികരണം (ETV Bharat)

ഇടുക്കി : മൂന്നാർ പെരിയവരയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഗുണ്ടുമല സ്വദേശി മുനിയാണ്ടിയാണ് മരിച്ചത്. അപകടത്തില്‍ ആറ് പേ‍ർക്ക് പരിക്കേറ്റു.

ശനിയാഴ്‌ച (ജൂൺ 29) ഉച്ചയ്ക്കായിരുന്നു സംഭവം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ മുനിയാണ്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ജീപ്പിൻ്റെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. പെട്ടെന്ന് നെഞ്ചുവേദനയെടുക്കുന്നെന്ന് ഡ്രൈവർ പറഞ്ഞതായും തുടർന്ന് ജീപ്പ് മറിയുകയുമായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന യാത്രക്കാർ വ്യക്തമാക്കുന്നത്.

നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം കൊക്കയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മുനിയാണ്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. യാത്രക്കാരിലൊരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

Also Read: കൊടും വളവില്‍ ടാങ്കര്‍ ലോറി തെന്നി മാറി, എതിരെ കെഎസ്‌ആര്‍ടിസി ബസ്; തലനാരിഴയ്‌ക്ക് ഒഴിവായത് വൻ ദുരന്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.